പൂരം പൊടി പൂരം, തൃശൂര്‍ പൂരം തുടങ്ങി

തൃശൂര്‍: പൂരങ്ങളുടെ പൂരം തൃശ്ശൂര്‍ പൂരം തുടങ്ങി. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പോടെ, ് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പൂരങ്ങളുടെ വരവ് ആരംഭിച്ചു. മഠത്തില്‍ വരവും പഞ്ചവാദ്യവും ഇലഞ്ഞിപ്പറമേളവും കുടമാറ്റവും കാണാന്‍ പതിനായിരങ്ങളാണ് തൃശ്ശൂരിലേക്ക് ഒഴുകിയെത്തുന്നത്.

തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങളിലും രാവിലെ ചടങ്ങുകള്‍ ആരംഭിച്ചു. ഏഴരയോടെയാണ് തിരുവമ്പാടി ഭഗവതി പുറത്തക്ക് എഴുന്നള്ളിയത്. 12മണിയോടെ പാറമേക്കാവിലമ്മ എഴുന്നള്ളും. ഉച്ചയ്ക്ക് രണ്ടു മണിയോടെ ഇലഞ്ഞിച്ചോട്ടില്‍ താളമേളപ്പെരുമ ആരംഭിക്കും. വൈകുന്നേരം പാറമേക്കാവും തിരുവമ്പാടിയും മുഖാമുഖം കണ്ടു കൊണ്ടുള്ള വര്‍ണ്ണക്കുടമാറ്റം അരങ്ങേറും.

കുടമാറ്റത്തിനു പിന്നാല രാത്രി പൂരവും പഞ്ചവാദ്യവും ഉണ്ടാവും. പുലര്‍ച്ചയോടെയുള്ള വര്‍ണ്ണശബളമായ വെടിക്കെട്ടോടെ പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും. അതോടെ ഈ വര്‍ഷത്തെ പൂരാഘോഷങ്ങള്‍ക്ക് കൊടിയിറക്കമാവും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!