വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും ആചാരമല്ല: ആര്‍.എസ്.എസ്.

വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും ആചാരമല്ല: ആര്‍.എസ്.എസ്.

kambam 7തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ നടക്കുന്ന വെടിക്കെട്ടും ആനയെഴുന്നള്ളത്തിനുമെതിരെ ആര്‍.എസ്.എസും രംഗത്ത്. വെടിക്കെട്ടിന്റെയും ആനയെഴുന്നള്ളിപ്പിന്റെയും പേരില്‍ ക്ഷേത്രങ്ങളില്‍ നടക്കുന്ന ഭ്രാന്തിനെ ആചാരമെന്ന് വിളിക്കരുതെന്ന് ആര്‍.എസ്.എസ്. നിലപാട് വ്യക്തമാക്കി. മുഖപത്രമായ കേസരിയിലെ മുഖപ്രസംഗത്തിലാണ് രണ്ടു നടപടികളെയും ആര്‍.എസ്.എസ്. രൂക്ഷമായി വിമര്‍ശിക്കുന്നത്.

ക്ഷേത്രോത്സവങ്ങളിലെ കാലാനുസൃതമല്ലാത്ത സമ്പ്രനായങ്ങള്thrisur pooram‍ ഹിന്ദുസമൂഹം ഒഴിവാക്കണമെന്നും ആര്‍.എസ്.എസ്. ആവശ്യപ്പെടുന്നു. തീരെ ചെറിയ ക്ഷേത്രങ്ങളില്‍വരെ കോടികളുടെ കരിമരുന്ന് കത്തിക്കുന്നത് സാമൂഹ്യ ദ്രോഹമാണ്. ശബരിമല പോലുള്ള കാനന ക്ഷേത്രങ്ങളില്‍ വന്യജീവികളെ അകറ്റാന്‍ ആരംഭിച്ച കതിന അനുഷ്ഠാനമായി മാറിയപ്പോഴാണ് വെടിവഴിപാട് ഉണ്ടായത്.

ക്ഷേത്രം പോലും തകര്‍ത്തുകൊണ്ട് നടത്തുന്ന കരിമരുന്ന് ഭീകരതയെ കലയെന്ന് വിളിക്കണമെങ്കില്‍ തലയ്ക്ക് തകരാറുണ്ടാകണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. വെടിക്കെട്ട് ക്ഷേത്രാചാരമാണെന്നും നിരോധിക്കാനാകില്ലെന്നുമുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി വിമര്‍ശിക്കുന്നുമുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!