തൃശ്ശൂര്‍ പൂരത്തിന്‌ എഴുന്നെള്ളിച്ച ആനകള്‍ക്ക്‌ ക്രൂരപീഡനമെന്ന്‌ മൃഗസംരക്ഷണ ബോര്‍ഡ്‌ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി

തൃശ്ശൂര്‍ പൂരത്തിന്‌ എഴുന്നെള്ളിച്ച ആനകള്‍ക്ക്‌ ക്രൂരപീഡനമെന്ന്‌ മൃഗസംരക്ഷണ ബോര്‍ഡ്‌ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി

thrisur pooramഡല്‍ഹി : തൃശ്ശൂര്‍ പൂരത്തിന്‌ 67 ആനകളില്‍ 31 നേയും എഴുന്നെള്ളിച്ചത്‌ അനധികൃതമായി. എഴുന്നെള്ളിച്ച ആനകള്‍ക്ക്‌ ക്രൂരപീഡനമെന്ന്‌ മൃഗസംരക്ഷണ ബോര്‍ഡ്‌ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി. ആനകളെ ദ്രോഹിക്കുന്നത്‌ ഉള്‍പ്പെടെയുള്ള വിശദമായ റിപ്പോര്‍ട്ട്‌ കോടതിയില്‍ നല്‍കിയിരിക്കുന്നത്‌.
മുറിവേറ്റ ആരോഗ്യമില്ലാത്ത ആനകള്‍ക്കും ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി എഴുന്നെള്ളത്തിന്‌ എത്തിച്ചു. ഇക്കാര്യം നേരിട്ട്‌ പരിശോധിക്കാന്‍ ആനപ്പന്തിയില്‍ പോയപ്പോള്‍ അനുമതി നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൃശ്ശൂര്‍ പൂരത്തിന്‌ എത്തിച്ചതില്‍ 31 ആനകള്‍ക്കും ഉടമസ്‌ഥാവകാശ രേഖപോലും ഉണ്ടായിരുന്നില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!