ജിഷയുടെ കൊല: പ്രതിഷേധം വ്യാപകം, തെരഞ്ഞെടുപ്പ് വിഷയമാകുന്നു

jishaപെരുമ്പാവൂര്‍: നിയമവിദ്യാര്‍ത്ഥിനി ജിഷ ദാരുണമായി കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ വിഷയമായി ആളിക്കത്തുന്നു. സോഷ്യല്‍ മീഡിയയില്‍ വിഷയം സജീവമായതോടെ നാടെങ്ങും പ്രതിഷേധകൂട്ടായ്മകള്‍ നടന്നു. സര്‍ക്കാരിന്റെ വീഴ്ചയെന്ന് ആരോപിച്ച് പ്രതിപക്ഷവും രംഗത്തെത്തി.

സംഭവം നടന്ന് ദിവസങ്ങളായിട്ടും വ്യക്തമായ ഒരു ദിശയിലേക്ക് അന്വേഷണം എത്തിയിട്ടില്ലാത്തത് പോലീസിലെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പ്രതിഷേധക്കാര്‍ വഴിയില്‍ തടഞ്ഞത് സംഘര്‍ഷത്തിലേക്ക് വഴിവെച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലടക്കം രാവിലെ മുതല്‍ പ്രതിഷേധപ്രകടനങ്ങള്‍ സജീവമായിരുന്നു. സെക്രട്ടേറിയേറ്റിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരും മഹിളാ സംഘടനകളും ചേര്‍ന്ന് സംഘടിപ്പിച്ച പ്രകടനത്തിന് പി.കെ ശ്രീമതി എംപി, ടി.എന്‍ സീമ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി. അതേസമയം, പ്രതിയുടെ രേഖാചിത്രം പോലീസ് തയാറാക്കിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!