കെ. അനിരുദ്ധന്‍ അന്തരിച്ചു

k anirudhanതിരുവനന്തപുരം: സി.പി.എം നേതാവും ട്രേഡ് യൂണിയന്‍ രംഗത്തെ പ്രമുഖനുമായ കെ. അനിരുദ്ധന്‍ (91) അന്തരിച്ചു. വഴുതക്കാട് മിഞ്ചിന്‍ റോഡിലെ വീട്ടില്‍ ഞായറാഴ്ച രാത്രി 11.40 നായിരുന്നു അന്ത്യം.

കടുത്ത പ്രമേഹത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. നാലു വര്‍ഷം മുമ്പ് കാല്‍ മുറിച്ചുമാറ്റിയിരുന്നു. ഭാര്യ സുധര്‍മ്മ, മക്കളായ എ. സമ്പത്ത് എം.പി, എ. കസ്തൂരി എന്നിവര്‍ മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. സംസ്‌കാരം ഇന്നു വൈകുന്നേരം നടക്കും. 1963 ലെ ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭാ സാമാജികനായ അനിരുദ്ധന്‍ 67 ല്‍ എം.പിയുമായി. അന്ന് മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയ്‌ക്കെതിരെയാണ് അവിഭക്ത സി.പി.എഐ സ്ഥാനാര്‍ത്ഥിയായി അനിരുദ്ധന്‍ നിയമസഭയിലേക്ക് കന്നിയങ്കം കുറിച്ചത്. 1965ല്‍ ജയിലില്‍ കിടന്നുകൊണ്ടാണ് മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കറിനെതിരെ ആറ്റിങ്ങള്‍ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!