ഇനി വ്രതവിശുദ്ധിയുടെ 30 ദിനങ്ങള്‍

കോഴിക്കോട്‌: മുസ്ലിം ലോകത്തിന്‌ ഇനി വ്രതവിശുദ്ധിയുടെ 30 ദിനങ്ങള്‍. ഇന്നലെ കോഴിക്കോട്‌ കാപ്പാട്‌ കടപ്പുറത്ത്‌ മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്നു റമദാന്‍ ഒന്ന്‌ ആണെന്ന്‌ ഖാസിമാരായ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, സമസ്‌ത കേരള ജംഇയത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്‌ത ട്രഷറര്‍ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട്‌ ഖാസിമാരായ സയ്യിദ്‌ മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, സയ്ിയദ്‌ നാസര്‍ ഹയ്യ്‌ ശിഹാബ്‌ തങ്ങള്‍, കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ്‌ മഅദനി, കെ.ജെ.യു. പ്രസിഡന്റ്‌ എ. അബ്‌ദുല്‍ ഹമീദ്‌ മദീനി എന്നിവര്‍ അറിയിച്ചു.മുസ്ലിം വിശ്വാസപ്രകാരം മാസങ്ങളില്‍ വച്ച്‌ ഏറ്റവും പുണ്യമേറിയതാണു റമദാന്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!