കേരള സാഹിത്യ അക്കാദമിയുടെ ചരിത്രം ഉള്‍ക്കൊള്ളുന്ന പുസ്തകം വിവാദത്തില്‍

തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ ചരിത്രം ഉള്‍ക്കൊള്ളുന്ന പുസ്തകം വിവാദത്തില്‍. അക്കാദമിയുടെ ചരിത്രത്തോട് പുസ്തകം നീതിപുലര്‍ത്തുന്നില്ലെന്നാണ് ആരോപണം. ദീപശിഖേവ എന്ന പുസ്തകം കേരള സാഹിത്യ അക്കാദമി ചരിത്രം എന്ന പേരിലാണ്  പുറത്തിറക്കിയത്. ഡോക്ടര്‍ സി ഭാമിനിയുടെ 373 പേജ് വരുന്ന പുസ്തകത്തില്‍ സാഹിത്യ അക്കാദമിക്ക് സമഗ്ര സംഭാവന നല്‍കിയ ജോസഫ് മുണ്ടശ്ശേരി, പവനന്‍, കെ പി കേശവ മേനോന്‍ തുടങ്ങിയവരുടെ ഇടപെടലുകളെ കുറിച്ച്  പ്രതിപാദ്യം നാമമാത്രമാണ്.

അക്കാദമി തന്നെ സംഘടിപ്പിച്ച പ്രധാന സാംസ്‌കാരിക പരിപാടികളെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമില്ല. അതിനാല്‍ത്തന്നെ അക്കാദമി ചരിത്രം എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകം പിന്‍വലിക്കണമെന്നാണ് ആവശ്യം. എന്നാല്‍  ദീപശിഖേവ അക്കാദമിയുടെ ഒദ്യോഗിക പുസ്‌കതമല്ലെന്ന വിശദീകരണമാണ് അധികൃതര്‍ നല്‍കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!