ജാതിയുടെ പേരില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഗുരുവിന്റെ ശിക്ഷ്യരായിട്ടുള്ള ചിലര്‍ ശ്രമിക്കുന്നു: പിണറായി വിജയന്‍

തിരുവനന്തപുരം: ജാതിയില്ല എന്നു പറഞ്ഞ ഗുരുവിന്റെ ആദര്‍ശത്തില്‍ നിന്നും ജാതി പറഞ്ഞാലെന്താ എന്നു ചോദിക്കുന്നവരിലേക്ക് അധികം ദൂരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിയുെടയും മതത്തിന്റെയും പേരില്‍ സ്പര്‍ദ്ധ വളര്‍ത്താനാണ് ഗുരുവിന്റെ ശിഷ്യരായിട്ടുള്ള ചിലര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഗുരുവാണോ ശരി ഗുരുവിനെ ധിക്കാരപൂര്‍വ്വം കാണുന്ന ശിഷ്യരാണോ ശരിയെന്നും അദ്ദേഹം ചോദിച്ചു. ശിവഗിരി മഠത്തെ റാഞ്ചാനുള്ള ചിലരുടെ ശ്രമത്തിനെതിരെ ജാഗ്രത പുലര്‍ത്തണം. ഗുരുവിന്റെ പേരു പറഞ്ഞ് ഹിന്ദുക്കളെ സംഘടിപ്പിക്കാനുള്ള ശ്രമം ഗുരുനിന്ദയാണ്. ശ്രീനാരായണ ഗുരുവിന്റെ ജാതിവിരുദ്ധ വിളംബരത്തിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!