സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു

rajesh pillaകൊച്ചി: വേട്ടയുടെ വിശേഷങ്ങളറിയാന്‍ കാത്തുനില്‍ക്കാതെ സംവിധായകന്‍ രാജേഷ് പിള്ള യാത്രയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിലായിരുപന്നു അന്ത്യം.

രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ട ഇന്നലെ തീയറ്ററുകളില്‍ എത്തിയിരുന്നു. ലിവര്‍ സിറോസിസ് രോഗം ബാധിച്ച രാജേഷ് പിള്ള ഏറെക്കാലമായി ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എറണാകുളം പി.വി.എസ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കൂടുതല്‍ സമയം ജോലി ചെയ്തതിനാലാകാം ആരോഗ്യസ്ഥിതി മോശമായതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇന്നലെ രാത്രിയോടെ നില വീണ്ടും ഗുരുതരമാവുകയായിരുന്നു.

സൈക്കോ ത്രില്ലര്‍ വേട്ട ഇന്നലെയായിരുന്നു റിലീസ് ചെയ്തത്. 2005ല്‍ പുറത്തിറങ്ങിയ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ആണ് ആദ്യചിത്രം. 2011ല്‍ ട്രാഫിക്കിലൂടെ രാ്‌ജേഷ് വന്‍ തിരിച്ചുവരവാണ് നടത്തിയത്. ന്യൂജനറേഷന്‍ തരംഗത്തിനു തുടക്കം കുറിച്ച ഈ ചിത്രത്തിനു പിന്നാലെയാണ് വേട്ട ഇന്നലെ തീറ്റേറുകളില്‍ എത്തിച്ച് അദ്ദേഹം വിടവാങ്ങിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!