രോഗപ്രതിരോധ സംവിധാനം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് രോഗപ്രതിരോധ സംവിധാനം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിയാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. രോഗപ്രതിരോധ സംവിധാനത്തിന്റെ വ്യാപനം വര്‍ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്‌കൂള്‍പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സ്‌കൂള്‍ പിറ്റിഏ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ കലണ്ടര്‍ അടിസ്ഥാനത്തില്‍ നടത്തുക എന്നിവ ഈ ഇടപെടലുകളുടെ ഭാഗമാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!