പ്രൊഫ. ഒ.എന്‍.വി. കുറുപ്പ് അന്തരിച്ചു

onv kurupതിരുവനന്തപുരം: ജ്ഞാനപീഠ പുരസ്‌കാര ജേതാവും മനസില്‍ തങ്ങി നില്‍ക്കുന്ന നിരവധി കവിതകളുടെ രചയിതാവുമായ പ്രൊഫ. ഒ.എന്‍.വി. കുറുപ്പ് ( ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലുക്കുറുപ്പ് 84) അന്തരിച്ചു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1982 മുതല്‍ 1987 വരെ കേന്ദ്രസാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2007 ലെ ജ്ഞാനപീഠ പുരസ്‌കാരം ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. പത്മശ്രീ (1998), പത്മവിഭൂഷണ്‍ (2011) ബഹുമതികളും ഒ.എന്‍.വിയെ തേടിയെത്തി. നിരവധി സിനിമകള്‍ക്കും നാടകങ്ങള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും അദ്ദേഹം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒ.എന്‍. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മികുട്ടി അമ്മയുടെയും മകനായി 1931 മേയ് 27നാണ് ഒ.എന്‍.വി് ജനിച്ചത്. 1957 മുതല്‍ എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനായി. 1958 മുതല്‍ 25 വര്‍ഷക്കാലം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, കോഴിക്കോട് ആട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, തലശേരി ഗവ:് കോളജ്, തിരുവനന്തപുരം വിമന്‍സ് കോളജ് എന്നിവിടങ്ങില്‍ മലയാളം വിഭാഗം തലവനായി. 1986 മേയ് 31ന് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട്് സര്‍വകലാശാല വിസിറ്റിംഗ് പ്രൊഫസറായി.

89ല്‍ തിരുവനന്തപുരത്തുനിന്ന് എല്‍.ഡി.എഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1949ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യമാണ് ആദ്യത്തെ കവിതാ സമാഹാരം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!