ശബരിമല സ്ത്രീപ്രവേശനത്തോട് യോജിപ്പില്ല: കേരളം സത്യവാങ്മൂലം ഫയല്‍ ചെയ്തു

തിരുവനന്തപുരം: ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനോട് യോജിപ്പില്ല എന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്ങ്മൂലം ഫയല്‍ ചെയ്തു. സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നത് ആചാരപരമായ തീരുമാനമാണ്. ആചാരങ്ങളിലും വിശ്വാസങ്ങളിലും ഇടപെടരുതെന്ന് സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തന്ത്രിമാരില്‍ നിന്നും ക്ഷേത്ര വിശ്വാസികളില്‍ നിന്നും തെളിവ് എടുത്ത ശേഷം ജസ്റ്റിസ് പരിപൂര്‍ണന്‍ സമിതി സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന നിലപാട് സ്വീകരിച്ചതാണ്. 1992 ലെ ഈ തീരുമാനം ഒരു സര്‍ക്കാരും കോടതിയില്‍ ചോദ്യം ചെയ്തിട്ടില്ല. എന്നാല്‍ കഴിഞ്ഞ ഇടത് പക്ഷ സര്‍ക്കാരിന്റെ കാലത്ത് സ്ത്രികളെ പ്രവേശിപ്പിക്കാം എന്ന് കാട്ടി സര്‍ക്കാര്‍ ഫയല്‍ ചെയ്തിരുന്നു. തിങ്കളാഴ്ച്ച കേസ് സുപ്രീം കോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് സര്‍ക്കാര്‍ സത്യാവാങ്ങ്മൂലം ഫയല്‍ ചെയ്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!