ശബരിമല: വിഐപി ക്യൂ വേണ്ടെന്ന് മുഖ്യമന്ത്രി; ദേവസ്വം ബോര്‍ഡിന് എതിര്‍പ്പ്

പമ്പ: ശബരിമലയില്‍ വിഐപി ക്യൂ സമ്പ്രദായം ഒഴിവാക്കുമെന്ന് മണ്ഡലകാലത്തിന് മുന്നോടിയായി നടത്തിയ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വിഐപി ക്യൂ ഒഴിവാക്കി പകരം വിഐപികള്‍ക്ക് ദര്‍ശനത്തിനായി പ്രത്യേകം പണം ഈടാക്കും.

ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ഭക്തര്‍ക്ക് മികച്ച താമസം സൗകര്യം ഒരുക്കാന്‍ യാത്രാഭവനുകള്‍ തുടങ്ങും. മാത്രമല്ല ഹോട്ടലുകളിലെ കൊള്ള നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ വിഐപി ക്യൂ ഒഴിവാക്കുന്നതിന് എതിരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തി. വിഐപി ക്യൂ ഒഴിവാക്കാനാവില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെകെ ശൈലജ, ജി സുധാകരന്‍, ഇ ചന്ദ്രശേഖരന്‍, കെ ടി ജലീല്‍, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍ എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!