ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക്

തിരുവനന്തപുരം: വിജയദശമി നാളില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക്. നവരാത്രിയുടെ അവസാന നാളില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകരാനായി ക്ഷേത്രങ്ങളിലെല്ലാം വന്‍ തിരക്ക്. ക്ഷേത്രത്തിനു പുറമേ ഗ്രന്ഥശാലകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം രാവിലെ മുതല്‍ നിരവധിപേര്‍ എത്തിച്ചേര്‍ന്നു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, ചോറ്റാനിക്കര ദേവീ ക്ഷേത്രം, പനച്ചിക്കാട് ക്ഷേത്രം, തിരുര്‍ തുഞ്ചന്‍ പറമ്പ്, പത്മനാഭസ്വാമി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപം തുടങ്ങിയവിടങ്ങളിലെല്ലാം വന്‍ തിരക്കാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!