സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിന് സാഹത്യത്തില്‍ നോബേല്‍ സമ്മാനം

സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിന്  സാഹത്യത്തില്‍ നോബേല്‍ സമ്മാനം

സ്‌റ്റോക്‌ഹോം: സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന്nobel prize-literature ബെലാറസ് എഴുത്തുകാരി സ്വെറ്റ്‌ലാന അലക്‌സിയേവിച്ച് അര്‍ഹയായി. രാഷ്ട്രീയപരീക്ഷണത്തിന്റെ മഹാഭൂമികയായിരുന്ന സോവിയറ്റ് യൂണിയന്റെ ഹൃദയമിടിപ്പ് ലോകത്തിനു മുന്നില്‍ അക്ഷരങ്ങളിലൂടെ പകര്‍ന്നു നല്‍കിയ എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമാണ് സ്വെത്‌ലാന അലക്‌സ്യേവിച്ച്.

അന്വേഷണാത്മക പത്രപ്രവര്‍ത്തക, പക്ഷി നിരീക്ഷക, എഴുത്തുകാരി എന്നീ നിലകളില്‍ പ്രശസ്തയാണ്. നമ്മുടെ കാലത്തിന്റെ പീഢാനുഭവങ്ങളുടെയും നിര്‍ഭയത്വത്തിന്റെയും ലിഖിത രേഖയാണ് സ്വെറ്റ്‌ലാനയുടെ ബഹുസ്വരമായ രചനാ ശൈലിയെന്ന് നൊബേല്‍ സമ്മാന സമിതി വിലയിരുത്തി.

സ്റ്റാലിന്‍ യുഗത്തില്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയിനിലെ സ്റ്റാനിസ്ലാവിലാണ് 1948ല്‍ സ്വെറ്റ്‌ലാനയുടെ ജനനം. യുക്രെയിന്‍കാരനായ മാതാവിന്റെയും ബെലാറസുകാരനായ പിതാവിന്റെയും മകള്‍. ബെലാറസില്‍ വളര്‍ന്ന അവര്‍ പത്രപ്രവര്‍ത്തകയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

1901ല്‍ ആരംഭിച്ച സാഹിത്യ നൊബേല്‍ ലഭിക്കുന്ന 112 പേരില്‍ പതിനാലാമത്തെ സ്ത്രീ എഴുത്തുകാരിയാണ് സ്വെറ്റ്‌ലാന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!