ഒടുവിലവര്‍ മാമുക്കോയയെയും കൊന്നു

ഒടുവിലവര്‍ മാമുക്കോയയെയും കൊന്നു

Mamukkoyaകോഴിക്കോട്: ഒടുവില്‍ സാമൂഹിക മാധ്യമങ്ങളുടെ ക്രൂരവിനോദത്തിന് നടന്‍ മാമുക്കോയയും ഇരയായി. കഴിഞ്ഞ ദിവസമാണ് മാമുക്കോയ മരിച്ചുവെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിലുണ്ടായത്. സ്വകാര്യ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്നായിരുന്നു പ്രചാരണം.

കോഴിക്കോട് ബേപ്പുരിലെ മാമുക്കോയയുടെ വീട്ടിലേക്ക് പിന്നെ അന്വേഷണങ്ങളും അനുശോചന പ്രവാഹവുമായി.
അദ്ദേഹം ആരോഗ്യവാനായിരിക്കുന്നെന്ന് അടുത്ത സുഹൃത്തൃക്കള്‍ അറിയിച്ചതോടെയാണു പലര്‍ക്കും ആശ്വാസമായത്. വയനാട്ടിലായിരുന്ന മാമുക്കോയയ്ക്ക് പലരോടും നേരിട്ടുതന്നെ മറുടപടി പറയേണ്ടതായും വന്നു. പിന്നാലെ വാട്ട്‌സ്ആപ്പിലും മാമുക്കുക്കോയയായി താരം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!