കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധവുമായി മലയാളി എഴുത്തുകാരും രംഗത്ത്

ഡൽഹി: കേന്ദ്ര സർക്കാരിന്റെ നയങ്ങളിലുള്ള സാഹത്യലോകത്തിന്റെ പ്രതിഷേധത്തിൽ ഒരു വിഭാഗം മലയാള എഴുത്തുകാരും അണിചേരുന്നു. പ്രശസ്ത എഴുത്തുകാതി സാറാ ജോസഫ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തിരിച്ചു നൽകാൻ തീരുമാനിച്ചപ്പോൾ സച്ചിതാനന്ദൻ കേന്ദ്ര സാഹിത്യ അ്ക്കാദമി അംഗത്വം വേണ്ടെന്ന് വയ്ക്കുന്നു.

ജനറൽ കൗൺസിൽ, എക്‌സിക്യുട്ടീവ് കൗൺസിൽ എന്നിവയിലെ അംഗത്വമാണ് സച്ചിദാനന്ദൻ രാജിവച്ചത്. പി.കെ പാറക്കടവും കേന്ദ്രസാഹിത്യ അക്കാദമി അംഗത്വം രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചു. അവാർഡായി ലഭിച്ച 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും തിരിച്ചുനൽകുമെന്ന് സാറാ ജോസഫ് വ്യക്തമാക്കി.

ഇന്ത്യയിൽ നിലനിൽക്കുന്ന ഭീകരാന്തരീക്ഷം ഭയപ്പെടുത്തുന്നതാണെന്ന് സാറാ ജോസഫ് അഭിപ്രായപ്പെട്ടു. എഴുത്തുകാരെ കൊന്നുകളയുകയും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള ജനത്തിന്റെ അവകാശത്തെ പോലും നിഷേധിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യയുടെ ബഹുസ്വരതയെ തകർക്കാനുള്ള സർക്കാരിന്റെ നിലപാടുകൾക്കെതിരെയുള്ള പ്രതിഷേധമായാണ് താൻ അവാർഡ് തിരിച്ചേൽപ്പിക്കുന്നതെന്ന് സാറ ജോസഫ് പറഞ്ഞു. ദാദ്രി സംഭവത്തിൽ പ്രധാനമന്ത്രി പാലിച്ച 9 ദിവസത്തെ കുറ്റകരമായ മൗനം ഇന്ത്യ ഭയത്തോടെ ശ്രദ്ധയിലെടുക്കേണ്ട ഒന്നാണ്. ഇതിനെതിരെ പ്രതിഷേധിക്കേണ്ടത് എഴുത്തുകാരുൾപ്പടെയുള്ള സാംസ്‌ക്കാരിക പ്രവർത്തകരാണ്. കേന്ദ്രസർക്കാരിന്റെ വർഗീയ നടപടികൾക്കെതിരെ ഇന്ത്യ മുഴുവനമുള്ള എഴുത്തുകാർ അണി ചേരും എന്ന് തന്നെയാണ് തന്റെ പ്രതീക്ഷ.

അതേസമയം, പുരസ്‌കാരം തിരികെ നൽകുന്നതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ലെന്നാണ് കവയിത്രി സുഗതകുമാരിയുടെ പ്രതികരണം. യു.എ. ഖാദറും ഇതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പ്രമുഖ ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യകാരിയും നെഹ്‌റുവിന്റെ സഹോദരി പുത്രിയുമായ നയൻതാര സെഹ്ഗാളും കവിയും എഴുത്തുകാരനുമായ അശോക് വാജ്‌പേയിയും അക്കാദമി അവാർഡുകൾ തിരിച്ചുനൽകാൻ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെ കൽബുർഗി വധത്തിൽ മൗനം പാലിക്കുന്ന അക്കാദമിയുടെ നിലപാടിൽ പ്രതിഷേധിച്ച് എഴുത്തുകാരിയും പദ്മശ്രീ ജേതാവുമായിരുന്ന ശശി ദേശ് പാണ്ഡെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗത്വം രാജിവച്ചിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!