നടി മനോരമ അന്തരിച്ചു

ചെന്നൈ: എല്ലാവരെയും ഒരുപോലെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത് ചരിത്രം സൃഷ്ടിച്ച പ്രശസ്ത തെന്നിന്ത്യൻ നടി മനോരമ (78) അന്തരിച്ചു. Manoramaഹൃദസ്തംഭനംമൂലം ചെന്നൈയിലെ വസതിയിൽ അർധരാത്രിയോടെ ആയിരുന്നു അന്ത്യം.

സിനിമാലോകം സ്‌നേഹപൂർവം ആച്ചിയെന്ന് വിളിക്കുന്ന മനോരമ ഇനി ഓർമ്മ. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ആയിരത്തി അഞ്ഞൂറോളം ചിത്രങ്ങളിലും ആയിരത്തിലേറെ നാടകങ്ങളിലും അഭിനയിച്ച് ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചതിന്റെ റെക്കോഡ് മനോരമയ്ക്ക് സ്വന്തമാണ്.

തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ മന്നാർഗുഡയിലായിരുന്നു ഗോപിശാന്തയെന്ന മനോരമയുടെ ജനനം. പട്ടിണിമൂലം നാട്ടുവിട്ടാണ് കരക്കുടിക്ക് സമീപം പള്ളാത്തൂരിലെത്തിയത്. പന്ത്രണ്ടാം വയസ്സ് മുതൽ തന്നെ മുഖത്ത് ചായം തേച്ച് അഭിനയിച്ചു തുടങ്ങി. നാടകങ്ങളിലായിരുന്നു തുടക്കം. പ്രശസ്ത നാടകകാരൻ തിരുവെങ്കിടവും ഹാർണമോണിയം വിദഗ്ദ്ധൻ ത്യാഗരാജനുമാണ് മനോരമയിലെ നടിയെ രാകി മിനുക്കിയത്. പിന്നണി ഗായികയായും മനോരമ നാടകങ്ങളിൽ സജീവമായിരുന്നു.

മനോരമ ആദ്യമായി ക്യാമറയ്ക്ക് മുന്നി
ലെത്തിയത്.
1958ൽ കണ്ണദാസനാണ് വേദയിൽ നിന്ന് മനോരമയെ തമിഴ് സിനിമയുടെ ലോകത്തെത്തിക്കുന്നത്. മാലയിട്ട മങ്കൈയാണ് ആദ്യ ചിത്രം. 1963ൽ പുറത്തിറങ്ങിയ കൊഞ്ചും കുമാരിയിൽ ആദ്യമായി നായികയുമായി. 2002ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച മനോരമയെ തേടി നിരവധി പുരസ്‌കാരങ്ങൾ വന്നിട്ടുണ്ട്. സംസ്‌കാരം ഇന്ന് നടക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!