നവരാത്രി ഘോഷയാത്ര തിരിച്ചു; നാട് നവരാത്രി ആഘോഷത്തിനെരുങ്ങുന്നു

കളിയിക്കാവിള: തലസ്ഥാന നഗരിയിലെ അക്ഷര പൂജയ്ക്കായി നവരാത്രി വിഗ്രഹങ്ങൾ ഘോഷയാത്ര തുടങ്ങി. നാടെങ്ങും നവരാത്രി ആഘോഷങ്ങൾക്കുള്ള തയാറെടുപ്പു തുടങ്ങി.

പദ്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ വിഗ്രഹയാത്രയ്ക്കുള്ള ഉടവാൾ ഗവർണർ പി. സദാശിവം കന്യാകുമാരി ദേവസ്വം ഉദ്യോഗസ്ഥർക്ക് കൈമാറി. സരസ്വതിയെ ആനപ്പുറത്തും മറ്റു വിഗ്രഹങ്ങളെ പല്ലക്കിലും എഴുന്നള്ളിച്ചപ്പോൾ തെക്കേ തെരുവിൽ ഭക്തിപൂർവ്വം ആഘോഷത്തിന്റെ പൂത്തിരി. ആചാര്യമര്യാദകൾക്കൊടുവിൽ വിഗ്രഹ ഘോഷയാത്ര തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

ഇന്ന് കളിയിക്കാവിളയിൽ വിഗ്രഹ ഘോഷയാത്രയെ കേരളം വരവേൽക്കും. നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് ഇറക്കി പൂജ. ചൊവ്വാഴ്ച വൈകുന്നേരം കരമനയിൽ നിന്ന് വിഗ്രഹയാത്രയെ സാഘോഷം വരവേൽക്കും. കിഴക്കേകോട്ടയിലെത്തുന്ന ഘോഷയാത്രയിൽ നിന്ന് സരസ്വതി ദേവിയെ നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതിക്ഷേത്രത്തിലും പൂജയ്ക്കിരുത്തും. ബുധനാഴ്ച നവരാത്രി പൂജയ്ക്ക് തുടക്കമാകും.

നാടെങ്ങും നവരാത്രി പൂജകൾക്കും ആഘോഷങ്ങൾക്കുമുള്ള ഒരുക്കത്തിലാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!