‘എന്ന് നിൻറെ മൊയ്തീൻ’ ചലച്ചിത്ര മേളയ്ക്കില്ല

ennu-ninte-moideenതിരുവനന്തപുരം : കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്ന്’ എന്ന് നിന്റെ മൊയ്തീൻ’ പിൻവലിച്ചു. ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ താൽപര്യമില്ലെന്ന് സംവിധായകൻ ആർ.എസ്.വിമൽ വ്യക്തമാക്കി.

മത്സര വിഭാഗത്തിൽ പരിഗണനയ്ക്ക് എന്നു പറഞ്ഞാണ് ചിത്രം വാങ്ങിയത്. മത്സര വിഭാഗത്തിൽ ഉൾപ്പെട്ടില്ലെങ്കിൽ മേളയ്ക്ക് പരിഗണിക്കേണ്ടതില്ലെന്ന് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. മറ്റൊരു വിഭാഗത്തിൽ ഉൾപ്പെടുത്താൻ ചലച്ചിത്ര അക്കാദമി ഏകപക്ഷീയമായി എടുത്ത തീരുമാനം അംഗീകരിക്കുന്നില്ലെന്നും വിമൽ വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!