ഐ.വി. ശശിക്ക് ജെ.സി. ഡാനിയല്‍ പുരസ്‌കാരം

ഐ.വി. ശശിക്ക് ജെ.സി. ഡാനിയല്‍ പുരസ്‌കാരം

iv-sasiതിരുവനന്തപുരം: ജെ.സി ഡാനിയല്‍ പുരസ്‌ക്കാരം ഐ.വി ശശിക്ക്. മലയാള സിനിമക്ക് നല്‍കിയ സമഗ്രസംഭാവനക്കാണ് പുരസ്‌ക്കാരം.

കലാസംവിധായകനായി സിനിമാ മേഖലയിലേയ്ക്ക് കടന്നു വന്ന ഐവി ശശി 15 ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1989ല്‍ മൃഗയയിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്.
എം.ടി.വാസുദേവന്‍ നായര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. നടന്‍ പത്മശ്രീ മധു, പി.വി.ഗംഗാധരന്‍, സാംസ്‌
കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി.രാജീവ് നാഥ് എന്നിവരും ജൂറിയിലുണ്ടായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!