ഒടുവിൽ ചെറിയാനു ഖേദം തോന്നി

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പോസ്റ്റിനെ ചൊല്ലി സി.പി.എമ്മിലും അഭിപ്രായ ഭിന്നത രൂപപ്പെ്ട്ടതോടെ ഖേദം പ്രകടിപ്പിച്ച് ചെറിയാൻ ഫിലിപ്പ് തലയൂരി. ജീവിതത്തിൽ ഒരിക്കലും വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഒരു സ്ത്രീയെ പോലും വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല.

എന്നാൽ വിവാദ പോസ്റ്റ് പിൻവലിച്ചിട്ടില്ല. ചെറിയാൻ ഫിലിപ്പിന്റെ പുതിയ പോസ്റ്റ്: ഫേസ്ബുക്കിലെ എന്റെ ചില പരാമർശങ്ങൾ സ്ത്രീ സമൂഹത്തിനു വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിൽ എനിക്ക് നിർവ്യാജമായ ഖേദമുണ്ട്. ജീവിതത്തിൽ ഒരിക്കലും വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഒരു സ്ത്രീയെ പോലും ഞാൻ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല.

സമൂഹത്തിലെ ചില അനഭിലഷണീയമായ പ്രവണതകൾ സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. അവയെ സമൂഹമദ്ധ്യത്തിൽ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിച്ചതിൽ അത്യധികമായ ദുഖമുണ്ട്. ഒരു സ്ത്രീയുടെയും അഭിമാനബോധത്തെ വ്രണപ്പെടുത്താൻ ഞാൻ മരണം വരെയും ഇഷ്ടപ്പെടുന്നില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!