ഗുലാം അലിയുടെ ഡൽഹി പരിപാടിയും റദ്ദാക്കുന്നു

ഗുലാം അലിയുടെ ഡൽഹി പരിപാടിയും റദ്ദാക്കുന്നു

gulam aliഡൽഹി: പാകിസ്താനി ഗസൽ ഗായകൻ ഗുലാം അലിയുടെ ഡൽഹിയിലെ സംഗീത പരിപാടിയും ഉപേക്ഷിക്കുന്നു. നവംബർ എട്ടിന് നടത്താനിരുന്ന സംഗീതപരിപാടി ശിവസേനയുടെയും മറ്റുചിലസംഘടനകളുടെയും എതിർപ്പിനെ തുടർന്നാണ് ഉപേക്ഷിക്കുന്നതെന്ന് സംഘാടകർ സർക്കാരിനെ അറിയിച്ചു.

നേരത്തെ മുംബൈ മാട്ടുംഗയിലെ ഷൺമുഖാനന്ദ ഹാളിൽ നടത്താനിരുന്ന ഗസൽസന്ധ്യ ശിവസേനയുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഈ വാർത്തയുടെ പിന്നാലെയാണ് ഗുലാം അലിയെ ഡൽഹിയിൽ പരിപാടി അവതരിപ്പിക്കാനായി മുഖ്യമന്ത്രി കെജ്‌രിവാൾ ക്ഷണിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!