ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ചുരിദാര്‍ വിവാദം തിരുവിതാംകൂര്‍ കൊട്ടാരത്തിലേക്ക്‌

padmanabhaswamy-temple-trivandrumതിരുവനന്തപുരം: സ്ത്രീകൾ ചുരിദാർ ധരിച്ച്‌ ക്ഷേത്രത്തിൽ പ്രവേശിക്കാൻ പാടില്ലെന്ന ഭരണസമിതിയിലെ തിരുവിതാംകൂര്‍ രാജകുടുംബാംഗ പ്രതിനിധിയുടെ അഭിപ്രായത്തെ തള്ളി, ചുരിദാർ ആകാമെന്ന്‌ അഭിപ്രായവുമായി മറ്റൊരു കുടുംബാംഗവും രംഗത്തെത്തി.  ശ്രീപദ്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ചുരിദാർ വിവാദം കൊട്ടാരത്തിലേക്കും വ്യാപിച്ചു.

ക്ഷേത്രത്തിനുള്ളിൽ ചുരിദാർ ധരിക്കുന്നതിൽ കുഴപ്പമില്ലെന്ന്‌ അഭിപ്രായവുമായി എത്തിയ ഗൗരി ലക്ഷ്മിഭായി ക്ഷേത്രം എക്സിക്യൂട്ടീവ്‌ ഓഫിസർ കെ എം സതീഷിന്‌ ഇന്നലെ കത്തുനൽകി. ചുരിദാർ ഇന്ത്യൻ സ്ത്രീകൾ പരമ്പരാഗതമായി ധരിക്കുന്ന വസ്ത്രമാണെന്നും ഇത്‌ ക്ഷേത്രത്തിൽ ധരിക്കുന്നതിൽ കുഴപ്പമില്ലെന്നും കത്തിലൂടെ അവർ ചൂണ്ടിക്കാട്ടി. ചുരിദാറിന്റെ മുകളിൽ മുണ്ട്‌ ധരിച്ച്‌ ക്ഷേത്രത്തിൽ കയറണമെന്ന വാദം വിചിത്രവും അപഹാസ്യവുമാണെന്നും അവർ പറഞ്ഞു.
ചുരിദാർ പാടില്ലെന്നായിരുന്നു ഭരണസമിതിയിലെ രാജകുടുംബത്തിന്റെ പ്രതിനിധി ആദിത്യവർമ്മ കഴിഞ്ഞ ദിവസം സ്വീകരിച്ച നിലപാട്‌. പട്ടു പാവാടയോ മറ്റോ ധരിക്കണമെന്ന നിലപാട്‌ അദ്ദേഹം കൈക്കൊണ്ടതോടെ വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച വിവാദം തുടരുമെന്ന്‌ ഉറപ്പാണ്‌. ഇന്നലെയും ചുരിദാർ ധരിച്ച്‌ ഭക്തർ ക്ഷേത്രത്തിലെത്തിയെങ്കിലും മേൽമുണ്ട്‌ ധരിപ്പിച്ചു മാത്രമാണ്‌ ഭക്തരെ ക്ഷേത്രത്തിനുള്ളിലേക്കു കടത്തിവിട്ടത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!