സ്‌കൂൾ കലോത്സവം: കേരള നടനത്തിനെത്തിയ അഞ്ച്‌ ടീമുകളെ അയോഗ്യരാക്കി

തിരുവനന്തപുരം : അനുവദിച്ചിരുന്ന സമയത്തിനുള്ളിൽ വേദിയിൽ എത്താതിരുന്നതിനെ തുടർന്ന്‌ സംസ്‌ഥാന സ്‌കൂൾ കലോത്സവം ഹയർ സെക്കന്ററി വിഭാഗം കേരള നടനത്തിനെത്തിയ അഞ്ച്‌ ടീമുകളെ അയോഗ്യരാക്കി. ഇതേതുടർന്ന്‌ രക്ഷിതാക്കളും സംഘാടകരും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. ഉന്നത ഉദ്യോഗസ്‌ഥർക്ക്‌ നേരെ പ്രതിഷേധവുമായെത്തിയ രക്ഷിതാക്കളെ പോലീസ്‌ ഇടപെട്ടാണ്‌ തളഞ്ഞത്‌. സംഘർഷത്തെ തുടർന്ന്‌ മത്സരം തടസ്സപ്പെട്ടു. അതേസമയം, ടീം അംഗങ്ങൾ കൃത്യസമയത്ത്‌ വേദിയ്‌ക്ക് പിന്നിൽ എത്തിയിരുന്നുവെന്നും ഇതറിയാതെ സംഘാടകർ തെറ്റി അനൗൺസ്‌ ചെയ്‌തതാണെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!