സ്‌കൂള്‍ കലോല്‍സവ കിരീടം കോഴിക്കോട് ജില്ലക്ക്

തിരുവനന്തപുരം: 56-ആമത് സ്‌കൂള്‍ കലോല്‍സവ കിരീടം ഇത്തവണ കോഴിക്കോട് ജില്ലക്ക്. 919 പോയിന്റുമായാണ് കോഴിക്കോട് ജില്ല ഒന്നാമതെത്തിയത്. 2007 മുതല്‍ 2014 വരെ തുടര്‍ച്ചയായി എട്ട് വര്‍ഷങ്ങളില്‍ കോഴിക്കോടിനായിരുന്നു കലാകിരീടം. കഴിഞ്ഞ തവണ പാലക്കാടുമായി ഒന്നാം സ്ഥാനം പങ്കിട്ട കോഴിക്കോട് ഇത് പതിനേഴാം തവണയാണ് കിരീടം ചൂടുന്നത്.കഴിഞ്ഞ തവണ ഒന്നാം സ്ഥാനം പങ്കിട്ട പാലക്കാട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കണ്ണൂര്‍ ജില്ലയാണ് മൂന്നാമത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!