ഇന്ന് നബിദിനം

കോഴിക്കോട്:  ഇന്ന് നബിദിനം. അറബി മാസത്തിലെ റബീഉല്‍ അവ്വല്‍ 12നാണ് പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ ജനനം. ലോകത്തെമ്പാടുമുള്ള വിശ്വാസിസമൂഹം ഈ ദിനത്തില്‍ പ്രവാചക പ്രകീര്‍ത്തനങ്ങളില്‍ മുഴുകും. നബിദിനത്തോടനുബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നബിദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ പള്ളി, മദ്‌റസ, മറ്റു മതസ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ഇന്നു രാവിലെ ഘോഷയാത്രകള്‍ നടക്കും.  ഇന്നും നാളെയുമായി മദ്‌റസാ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടക്കും. മധുരപലഹാര വിതരണവും അന്നദാനത്തിനുള്ള സജ്ജീകരണങ്ങളും തയാറായിട്ടുണ്ട്. ബുര്‍ദാ-മൗലിദ് വേദികളും നബിദിനത്തിന്റെ  ഭാഗമായി വിവിധയിടങ്ങളില്‍ നടക്കും. ദഫ്, സ്‌കൗട്ട് അടക്കമുള്ള വിദ്യാര്‍ഥികളുടെ കലാപരിപാടികളും നബിദിനത്തിന് മാറ്റുകൂട്ടും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!