ശബരിമലയിലെ സ്ത്രീ പ്രവേശനം: സുപ്രീം കോടതി അമിക്കസ്‌ക്യുറിയെ നിയമിച്ചു

ഡല്‍ഹി: ശബരിമലയില്‍ പ്രായ ഭേദമില്ലാതെ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്ന കേസില്‍ സുപ്രീംകോടതി അമിക്കസ്‌ക്യൂറിയെ നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകരായ രാമു രാമചന്ദ്രന്‍, കെ രാമമൂര്‍ത്തി എന്നിവരെയാണ് കോടതി നിയമിച്ചത്.sabarimalaa

ഭഗവാന് ആണ്‍ പെണ്‍വിവേചനമില്ലെന്നും ഭഗവത് ഗീതയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ആത്മീയത പുരുഷന് മാത്രമാണോ ഉള്ളത് എന്നും കോടതി ചോദിച്ചു. ശബരിമലയില്‍ പത്തിനും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനും അഞ്ച് വനിതാ അഭിഭാഷകരും ചേര്‍ന്നാണ് പൊതു താത്പര്യഹര്‍ജി നല്‍കിയത്. ജസ്റ്റിസ് പി.സി. ഘോഷ്, ജസ്റ്റിസ് എന്‍.വി. രമണ എന്നിവരുമടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഈ കേസിലാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്നും വീണ്ടും വിമര്‍ശനങ്ങള്‍ ഉയരുന്നത്. സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!