ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ (62) അന്തരിച്ചു

കൊച്ചി: പ്രശസ്ത ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ (62) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നുറ്റമ്പതിലേറെ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. മനസ് ഒരു മയില്‍ ആണ് ആദ്യ ചിത്രം. ഭരതം, നമ്പര്‍ 20 മദ്രാസ് മെയില്‍, ഹിസ് ഹൈനസ് അബ്ദുള്ള, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, അഥര്‍വം, സദയം, ആകാശദൂത് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 1954ല്‍ രാമകൃഷ്ണന്‍ നായരുടെയും കാര്‍ത്ത്യായിനി അമ്മയുടെയും മകനായി ജനിച്ചു. ഗീതയാണ് ഭാര്യ. മുന്ന് മക്കളുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!