കാവ്യ സൂര്യന് സാംസ്‌കാരിക കേരളത്തിന്റെ യാത്രാമൊഴി

onv funerallതിരുവനന്തപുരം: മഹാകവിക്ക് വിട ചൊല്ലി മലയാളം. പലപ്പോഴായി കുറിച്ച് വരികള്‍ അന്ത്യയാത്രയ്ക്കായി ഒ.എന്‍.വി. കുറിപ്പിന്റെ അദ്ദേഹം തന്നെ നാമകരണം ചെയ്ത ശാന്തികവാടത്തിലേക്ക് സ്വാഗതം ചെയ്്തു. സാംസ്‌കാരിക പ്രമുഖര്‍, മന്ത്രിമാര്‍, നേതാക്കള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നെത്തിയ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ പ്രീയ കവി ഒ.എന്‍.വിക്ക് അന്ത്യയാത്ര.

മലയാളത്തിലെ പ്രമുഖരായ 84 സംഗീതജ്ഞര്‍ അടക്കം പങ്കെടുത്ത സംഗീതാര്‍ച്ചനയോടെയാണ് രാവിലെ പത്തോടെ ശാന്തി കവാടത്തില്‍ ചടങ്ങുകള്‍ തുടങ്ങിയത്. വഴുതക്കാട്ടെ സ്വവസതിയായ ഇന്ദീവരത്തില്‍ നിന്നും ശാന്തികവാടത്തിലേക്ക് കൊണ്ടുവന്ന പ്രീയകവിയുടെ മൃതദേഹം സര്‍ക്കാരിന്റെ പൂര്‍ന്ന ഔദ്യോിക ബഹുമതികളോടെയാണ് സംസ്‌കരിച്ചത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, ഒ. രാജഗോപാല്‍, എന്‍. ശക്തന്‍ തുടങ്ങി നിരവധി പ്രമുഖര്‍ മഹാകവിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!