ചെറുശ്ശേരി സൈനുദ്ദീന്‍ മുസലിയാര്‍ അന്തരിച്ചു

കോഴിക്കോട്‌: സമസ്‌തcheruseri sainudeen musliar കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസലിയാര്‍ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. കെണ്ടോട്ടിയിലെ വസതിയില്‍ എത്തിക്കുന്ന മൃതദേഹം വൈകിട്ട്‌ 4.30 ന്‌ ദാറുല്‍ഹുദാ അങ്കണത്തില്‍ ഖബറടക്കും. 1937 ല്‍ ചെറുശേരി മുഹമ്മദ്‌ മുസ്ലിയാരുടെയും പാത്തുമ്മുണ്ണിയുടെയും മകനായി മൊറയൂരിലാണ്‌ ജനനം. സുന്നി മഹല്ല്‌ ഫെഡറേഷന്റെ മാതൃകാ ദര്‍സ്‌ സംരംഭത്തിന്റെ തുടക്കത്തില്‍ 1977 മുതല്‍ 18 വര്‍ഷം ചെമ്മാട്‌ മഹല്ലില്‍ മുദരിസായി. ചെമ്മാട്‌ ദാറുല്‍ ഹുദയുടെ പ്രിന്‍സിപ്പലായിരുന്നു. 1996 മുതല്‍ സമസ്‌തയുടെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ച്‌ വരികയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!