പത്മനാഭസ്വാമി ക്ഷേത്രത്തിലെ 500 വര്‍ഷം പഴക്കമുള്ള കല്‍മണ്ഡപം പൊളിച്ചതില്‍ പ്രതിഷേധം വ്യാപകം

padmanabha temple renovationതിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ പത്മതീര്‍ത്ഥത്തില്‍ ആചാരപരമായി പ്രാധാന്യമുള്ള, നൂറ്റാണ്ടുകളുടെ പഴക്കമുള്ള കല്‍മണ്ഡപങ്ങളിലൊന്ന് നവീകരണത്തിന്റെ പേരില്‍ പൊളിച്ചതില്‍ ഭക്തജനങ്ങള്‍ക്ക് വന്‍ പ്രതിഷേധം. നവീകരണം താല്‍ക്കാലികമായി നിര്‍ത്തി.

അഞ്ഞുറോളം വര്‍ഷം പഴക്കമുള്ളതാണ് പൊളിച്ച് കല്‍മണ്ഡപം. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ആര്‍ട്‌സ് ആന്‍ഡ് ഹെറിറ്റേജ് കമ്മിഷന്‍ പൈതൃക മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലമാണിത്. നവരാത്രി ദിവസം സരസ്വതി ദേവിയുടെ ആറാട്ട് നടക്കുന്നതും ഈ കല്‍മണ്ഡപത്തിലാണ്. ചരിത്രപ്രാധാന്യമുള്ള ഈ മണ്ഡപങ്ങള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാന്‍ പുരാവസ്തു വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ജെ.സി.ബി ഉപയോഗിച്ചാണ് കൂറ്റല്‍ കല്‍തൂണുകള്‍ പൊളിചച്ചത്. സംഭവമറിഞ്ഞ് കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ രാജകുടുംബാംഗം അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ബായിയും മകന്‍ ആദിത്യ വര്‍മ്മയും നടത്തിയ കുത്തിയിരിപ്പു സമരം സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് അവസാനിപ്പിച്ചത്. അതേസമയം, വെയിലും മഴയുമേല്‍ക്കാത്ത, മേല്‍ക്കൂരയോടുകൂടിയ നടപ്പാത നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് കല്‍മണ്ഡപം പൊളിച്ചതെന്നാണ് ഭരണസമിതി അംഗങ്ങളുടെ വിശദീകരണം. ദേവസ്വം വകുപ്പ് അനുവദിച്ച പണം ഉപയോഗിച്ചാണ് നവീകരണം നടക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!