രാജ്യസ്‌നേഹം അളക്കാന്‍ പരീക്ഷ നടത്തി എസ്.എഫ്.ഐ

കാസര്‍ഗോഡ്: ആരാണ് രാജ്യസ്‌നേഹി ആരാണ് രാജ്യദ്രോഹി, ഇന്ത്യയില്‍ ദേശീയതാ വിവാദം ചൂടുപിടിച്ചിരിക്കെ വ്യത്യസ്ത പ്രതിഷേധവുമായി എസ്.എഫ്.ഐ. ആളുകളുടെ രാജ്യസ്‌നേഹം അളക്കാന്‍ പരീക്ഷ നടത്തിയാണ് എസ്.എഫ്.ഐ പ്രതിഷേധിച്ചത്. കാസര്‍ഗോഡാണ് എസ്.എഫ്.sfi ഐയുടെ നേതൃത്വത്തില്‍ രാജ്യസ്‌നേഹം അളക്കാന്‍ പരീക്ഷ നടത്തിയത്. ശരിയായ ഉത്തരം തെരഞ്ഞെടുക്കൂ എന്ന രീതിയില്‍ പതിനാല് ഓപ്ഷനുകളോടെയാണ് sfi 1പരീക്ഷ.

ബീഫ് കഴിച്ചവര്‍ പരീക്ഷാ ഹാളില്‍ പ്രവേശിക്കരുതെന്ന മുന്നറിയിപ്പോടെയാണ് ചോദ്യങ്ങളിലേക്ക് കടക്കുന്നത്.  ദളിതനായത് കൊണ്ട് ആത്മഹത്യ ചെയ്യേണ്ടി വന്നയാള്‍. പാക് പ്രധാനമന്ത്രിയുടെ പിറന്നാളിന് പായസം വിളമ്പിയ വ്യക്തി. ഇങ്ങനെ പോകുന്നു ട്രോള്‍ പരീക്ഷയിലെ ചോദ്യങ്ങള്‍. കാസര്‍ഗോഡ് സര്‍ക്കാര്‍ കോളജില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പരീക്ഷയില്‍ സംഘപരിവാറിന് അനുകൂലമായ ഉത്തരങ്ങള്‍ നല്‍കുന്നവര്‍ക്ക് രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. എല്ലാ ക്യാമ്പസുകളിലും പരീക്ഷ നടത്തുമെന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ബി. വൈശാഖ് പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!