ഗുരുവായൂര്‍ ആനയോട്ടത്തില്‍ ഗോപീകണ്ണന്‍ ജേതാവ്

guruvayoor anayottam 1ഗുരുവായൂര്‍: ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടത്തില്‍ ഗോപീകണ്ണന്‍ ജേതാവ്. അഞ്ചാം തവണയാണ് ഗോപീകണ്ണന്‍ ജേതാവാകുന്നത്.

ചെന്താമരാക്ഷനാണ് രണ്ടാം സ്ഥാനത്തെത്തിയത്. ക്ഷേത്രത്തില്‍ നാഴിക മണി മൂന്നടിച്ചതോടെ പാരമ്പര്യ അവകാശികളായ കണ്ടിയൂര്‍പട്ടത്ത് വാസുദേവന്‍ നമ്പീശനും, മാതേമ്പാട്ട് നമ്പ്യാരും ചേര്‍ന്ന് ക്ഷേത്ര കൊടിമരചുവട്ടില്‍ അരിമാവിലലങ്കരിച്ച് നാക്കിലയിട്ടതിനുമുകളില്‍ വെച്ചിരുന്ന കുടമണികള്‍ പാപ്പാന്‍മാര്‍ക്ക് കൈമാറിയതോടെയായിരുന്നു ആനയോട്ടത്തിനു തുടക്കം. കുടമണികള്‍ ഏറ്റ് വാങ്ങിയ പാപ്പാന്‍മാര്‍ മഞ്ജുളാല്‍ പരിസരത്ത് ഓട്ടത്തിനായി കാത്തുനില്‍ക്കുന്ന ആനകളുടെ അടുത്തേക്ക് ഓടിയെത്തുന്ന കാഴ്ചയായിരുന്നു പിന്നീട്. മഞ്ജുളാലിന് സമീപം കാത്തുനിന്ന ആനകളുടെ കഴുത്തില്‍ പാപ്പാന്‍മാര്‍ മണികള്‍ അണിയിച്ചതോടെ ആനകള്‍ ഓട്ടംതുടങ്ങി.

രാമന്‍കുട്ടി, കണ്ണന്‍, ചെന്താമരാക്ഷന്‍, ഗോപീകണ്ണന്‍, അച്യുതന്‍ എന്നീ ആനകളേയാണ് മുന്‍നിരയില്‍ ഓടുന്നതിനായി ഒരുക്കിനിര്‍ത്തിയിരുന്നത്. ഓട്ടം ആരംഭിച്ചയുടനെ ഒപ്പമുള്ളവരെ പിന്നിലാക്കി ഗോപീകണ്ണന്‍ മുന്നോട്ട് കുതിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!