നഗരം ഭക്തരെക്കൊണ്ട് നിറഞ്ഞു; ആറ്റുകാല്‍ പൊങ്കാല ചൊവ്വാഴ്ച

attukal pongalaതിരുവനന്തപുരം: സ്ത്രീകളുടെ ശബരിമലയെന്ന രീതിയില്‍ പ്രസിദ്ധമായ ആറ്റുകാലില്‍ പൊങ്കാല ചൊവ്വാഴ്ച. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി.

തോറ്റംപാട്ടില്‍ കണ്ണകി പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം വായിച്ചു കഴിയുന്നതോടെയാണു ദേവിയുടെ പൊങ്കാലയ്ക്കുള്ള ചടങ്ങുകള്‍ ആരംഭിക്കുന്നത്. ദേവിയുടെ വിജയം ആഘോഷിക്കാനാണു പൊങ്കാലയിടുന്നതെന്നാണ് ഐതീഹ്യം.

ചൊവ്വാഴ്ച രാവിലെ 10നാണ് അടുപ്പുവെട്ട് ചടങ്ങ്. മേല്‍ശാന്തി ക്ഷേത്രത്തില്‍ നിന്നും പുറത്തെത്തിക്കുന്ന ദീപം തിടപ്പള്ളിയിലെ അടുപ്പുകളിലേയ്ക്ക് പകരുകയും തുടര്‍ന്ന് സഹ മേല്‍ശാന്തിമാര്‍ക്ക് നല്‍കുകയും ചെയ്യും. ശേഷം സഹമേല്‍ശാന്തി ദീപം പാട്ടുപുരയ്ക്ക് അടുത്തുള്ള പൊങ്കാല അടുപ്പിലേയ്ക്ക് പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. ഈ സമയം, ആചാര വെടി മുഴങ്ങും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് നിവേദ്യം. ഈ സമയത്ത് ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തും.

പൊങ്കാലയ്ക്കുള്ള അടുപ്പുകള്‍ ഇന്നലെ തന്നെ നഗരവീഥികളില്‍ നിരന്നുകഴിഞ്ഞു. അവധി ദിവസമായ ഇന്ന് ആയിരക്കണക്കിന് ഭക്തര്‍ എത്തുമെന്നാണ് പ്രതീക്ഷ.
40 ലക്ഷത്തോളം പേര്‍ പൊങ്കാലയിടാനെത്തുമെന്നാണ് ക്ഷേത്രം ട്രസ്റ്റ് പ്രതീക്ഷിക്കുന്നത്. നഗരസഭ, വിവിധ സര്‍ക്കാര്‍ വിഭാഗങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. റെയില്‍വേയും കെ.എസ്.ആര്‍.ടി.സിയും പ്രത്യേക സര്‍വീസുകളും സ്‌റ്റോപ്പുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ സംഘങ്ങള്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസ് എന്നിവയും സജ്ജമാണ്. ദൂരെ നിന്നുള്ള ഭക്തര്‍ പൊങ്കാലയിടാനായി ഇന്നു മുതല്‍ നഗരത്തിലെത്തും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!