തലസ്ഥാനം യാഗശാലയാകാന്‍ നിമിഷങ്ങള്‍

തലസ്ഥാനം യാഗശാലയാകാന്‍ നിമിഷങ്ങള്‍

attukalതിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉടന്‍ തുടക്കമാകും. പൊങ്കാലയ്ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ ഭക്തലക്ഷങ്ങള്‍ തലസ്ഥാനത്തേക്ക് ഒഴുകുന്നു.

ആറ്റുകാല്‍ ക്ഷേത്രത്തിലും തിരുവനന്തപുരത്തിന്റെ നഗരവീധികളിലും പൊങ്കാല അടുപ്പുകള്‍ നിരന്ന് കഴിഞ്ഞു. ക്ഷേത്രത്തിന്റെ 15 കിലോ മീറ്റര്‍ ചുറ്റളവില്‍ പൊങ്കാല അര്‍പ്പിക്കുന്നവരെ ഇത്തവണ ഇന്‍ഷ്വറന്‍സ് പരിധിയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. പൊങ്കാലയ്ക്ക് മണിക്കൂറുകള്‍ക്കു മുമ്പുതന്നെ ക്ഷേത്ര പരിസരത്ത് അടുപ്പുകള്‍ നിരന്നിരുന്നു. ക്ഷേത്രത്തിലേക്കുളള വീഥികളെല്ലാം ഇഷ്ടികകള്‍ നിരത്തി സ്ഥലം പിടിച്ച് പൊങ്കാലയ്ക്കായുളള കാത്തിരിപ്പിലാണ് ഏവരും.

രാവിലെ 10 നാണ് അടുപ്പ് വെട്ട് ചടങ്ങ്. കണ്ണകി ചരിതത്തിലെ പാണ്ഡ്യരാജാവിന്റെ നിഗ്രഹ ഭാഗം തോറ്റം പാട്ടുകാര്‍ പാടും. ഇത് കഴിഞ്ഞ ഉടന്‍ ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് ക്ഷേത്ര മേല്‍ശാന്തിമാര്‍ തിടപ്പള്ളികളിലെ പൊങ്കാല അടുപ്പുകളില്‍ കത്തിക്കും. ക്ഷേത്രത്തിന് പുറത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പില്‍ സഹമേല്‍ശാന്തി തീ പകരുന്നതോടെ അടുപ്പ് വെട്ട് ചടങ്ങിന് തുടക്കമാകും. തുടര്‍ന്ന് നഗരത്തിലെ പത്ത് കിലോ മീറ്റര്‍ ചുറ്റളവില്‍ നിരന്ന പൊങ്കാല അടുപ്പുകളിലെക്ക് തീ പടരും. ഉച്ചക്ക് 1.30 ന് ഉച്ചപൂജക്ക് ശേഷമാണ് നിവേദ്യം. ഇതിനായി 250 ശാന്തിക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാളെ രാത്രി കാപ്പഴിച്ച ശേഷം കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!