അനന്തപുരിയെ യാഗശാലയാക്കി ആറ്റകാലമ്മയ്ക്ക് ഭക്തലക്ഷങ്ങളുടെ പൊങ്കാല

atukal pongala 2016.1തിരുവനന്തപുരം: ഭക്തലക്ഷങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ചു. ഒരു വര്‍ഷത്തെ കാത്തിരിപ്പിന്റെ സായൂജ്യമായി, ക്ഷേത്ര മതില്‍ക്കെട്ടും നഗരവും കടന്ന അനന്തപുരിയുടെ മുക്കിലും മൂലയിലും ആറ്റുകാലമ്മയ്ക്കു നിവേദ്യമര്‍പ്പിക്കാനുള്ള പൊങ്കാലക്കലങ്ങള്‍ നിറഞ്ഞു.

അഭീഷ്ടദായിനിയായ ദേവിയുട വരപ്രസാദം ഏറ്റുവാങ്ങി ഉച്ചയോടെ സ്വന്തം വീടുകളിലേക്ക് മടക്കം. ഇന്നലതന്നെ നഗരം പൊങ്കാലയിടാനെത്തിയവരെക്കൊണ്ട് നിറഞ്ഞിരുന്നു. നേരം വെളുത്തതോടെ, സ്ത്രീകള്‍ നഗരം കൈയടക്കിയ ദിനം മിഴി തുറന്നും. എങ്ങും പൊങ്കാല അടുപ്പുകള്‍ മാത്രം.atukal pongala 2016

രാവിലെ 10 ന് അടുപ്പുവെട്ടോടെ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. ശ്രീകോവിലില്‍ നിന്ന് തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് കത്തിച്ചു നല്‍കിയ ദീപം മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി തിടപ്പള്ളിയിലെത്തിച്ച ശേഷം പണ്ടാര അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നതോടെ പൊങ്കാലയ്ക്കു തുടക്കമായി. അവിടെനിന്നുള്ള അഗ്‌നിനാളം ലക്ഷോപലക്ഷം അടുപ്പുകളിലേക്ക് പകരുന്നതോടെ നഗരം യാഗശാലയായി.

പൊങ്കാലക്കലങ്ങള്‍ര്‍ തിളച്ചുമറിഞ്ഞ് പരാശക്തിയായ അമ്മയ്ക്ക് സമര്‍പ്പിച്ച ശേഷമേ ഭക്തര്‍ ഉച്ചയോടെ വീടുകളിലേക്ക് മടങ്ങി തുടങ്ങി. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പൊങ്കാല നിവേദിച്ചത്. ശര്‍ക്കരപ്പായസവും വെള്ളച്ചോറും മോദകവും പാല്‍പ്പായസവും മണ്ടപ്പുറ്റും തെരളിയുമൊക്കെ നിറയുന്ന കലങ്ങള്‍ നഗരത്തെ ഭക്തി സാന്ദ്രമാക്കി. ഗവര്‍ണര്‍ പി. സദാശിവത്തിന്റെ ഭാര്യ സരസ്വതി, മന്ത്രി പത്‌നിമാര്‍, സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖര്‍ ദേവിക്കു മുന്നില്‍ പൊങ്കാല അര്‍പ്പിക്കാനെത്തി. അതേസമയം, സ്ഥിരം സാന്നിദ്ധ്യമായിരുന്ന നടി കല്‍പ്പനയുടെയും കുടുംബത്തിന്റെയും അഭാവം മുഴച്ചുനിന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!