ഫേസ്ബുക്ക് വഴി പ്രണയത്തിലായ കാമുകനെ തേടി 19കാരി രാത്രിയില്‍ കണ്ണൂരിലെ പയ്യന്നൂരിലെത്തി

ഫേസ്ബുക്ക് വഴി പ്രണയത്തിലായ കാമുകനെ തേടി 19കാരി രാത്രിയില്‍ കണ്ണൂരിലെ പയ്യന്നൂരിലെത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടി പയ്യന്നൂരിലെത്തിയത്.

കണ്ണൂരില്‍ നിന്ന് ബസ് മാര്‍ഗം പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലെത്തിയ പെണ്‍കുട്ടി കാമുകനെ എത്താത്തതിനാല്‍ ബസില്‍ തന്നെ ഇരിയ്ക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ബസില്‍ നിന്ന് ഇറങ്ങാത്തത് ശ്രദ്ധയില്‍പെട്ട ബസ് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പയ്യന്നൂര്‍ എസ്‌ഐ ടി മാത്യുകുട്ടിയും സംഘവും സ്ഥലത്തെത്തി പെണ്‍കുട്ടിയെ പോലീസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഇവിടെ വെച്ച് ചോദ്യം ചെയ്തപ്പോഴാണ് ഫേസ്ബുക്ക് പ്രണയ കഥ പുറത്തറിഞ്ഞത്. വയനാട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായ ചെറുപുഴ കൊല്ലാടയിലെ കാമുകനെ തേടി നാല് ദിവസം മുമ്പാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്.

രാത്രി കാലങ്ങളില്‍ മുഴുവന്‍ ബസുകളില്‍ മാറി മാറി യാത്ര ചെയ്യുകയായിരുന്നുവെന്നും ആദ്യം വയനാട്ടിലേക്ക് പോയിരുന്നതായും പെണ്‍കുട്ടി മൊഴി നല്‍കി. വയനാട്ടില്‍ എത്തിയിട്ട് കാമുകനെ കാണാന്‍ കഴിയാതിരുന്ന പെണ്‍കുട്ടി ചെറുപുഴയിലെ കാമുകന്റെ വീട് തേടി എത്തിയതായിരുന്നു. കോഴിക്കോട്ടെ പെയിന്റിംഗ് തൊഴിലാളിയായ പിതാവിനെയും ബന്ധുക്കളെയും കാമുകനേയും പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. കാമുകനോടൊപ്പം പോകാനാണ് താല്‍പര്യമെന്ന് പെണ്‍കുട്ടി വാശി പിടിച്ചു. എന്നാല്‍ കാമുകനാകട്ടെ ഇത് തമാശയായാണ് കണക്കാക്കിയത്. അതുകൊണ്ട് തന്നെ പെണ്‍കുട്ടിയെ കൂടെക്കൂട്ടാന്‍ തയ്യാറല്ലെന്നാണ് ഇയ്യാള്‍ടെ പക്ഷം. ഏതായാലും ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്ന ആലോചനയിലാണ് പോലീസ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!