ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സ്ഥാനാരോഹണം ചെയ്തു

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ ആറാമത്തെ തദ്ദേശീയ മെത്രാപ്പോലീത്ത യായി ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സ്ഥാനാരോഹണം ചെയ്തു. വല്ലാര്‍പാടം ഔവര്‍ ലേഡി ഓഫ് റാന്‍സം ബസിലിക്ക അങ്കണത്തില്‍ നടന്ന ചടങ്ങിന് പതിനായിരങ്ങളാണ് സാക്ഷ്യം വഹിച്ചത്. സ്ഥാനമൊഴിഞ്ഞ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. നിയുക്ത ഇടയന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെയും മറ്റു വിശിഷ്ടാതിഥികളെയും വൈകീട്ട് 3.30ന് ബസിലിക്ക കവാടത്തില്‍ റെക്ടര്‍ മോണ്‍. ജോസഫ് തണ്ണിക്കോട്ടിന്റെ നേതൃത്വത്തില്‍ ഇടവക ജനങ്ങള്‍ സ്വീകരണം നല്‍കി ആനയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!