വിദ്യാഭ്യാസ കേന്ദ്രങ്ങളൊന്നും രാജ്യന്തര നിലവാരത്തിലേക്ക് ഉയരാത്തത് ദുഃഖകരമാണ്: രാഷ്ട്രപതി

വിദ്യാഭ്യാസ കേന്ദ്രങ്ങളൊന്നും രാജ്യന്തര നിലവാരത്തിലേക്ക് ഉയരാത്തത് ദുഃഖകരമാണ്: രാഷ്ട്രപതി

pranab mukharjiകോട്ടയം: ഒരൊറ്റ ഇന്ത്യയിലേക്ക് യുവജനതയെ നയിക്കാന്‍ വിദ്യാഭ്യാസത്തിന് കഴിയണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാജ്യത്തെ പ്രധാനപ്പെട്ട വിദ്യാഭ്യാസ കേന്ദ്രങ്ങളൊന്നും രാജ്യന്തര നിലവാരത്തിലേക്ക് ഉയരാത്തത് ദുഃഖകരമാണ്. സ്വഭാവ രൂപീകരണം, സഹിഷ്ണുത, ബഹുസ്വരത എന്നിവ പുലര്‍ത്തുന്നവയാകണം ഉന്നത വിദ്യാഭ്യാസം. തക്ഷശിലയുടെ കാലം മുതല്‍ക്കെ ഇക്കാര്യത്തില്‍ ഇന്ത്യ മാതൃകയാണെന്നും രാഷ്ട്രപതി പറഞ്ഞു. ഉന്നത വിദ്യാഭ്യസ മേഖലയുടെ ഗുണനിലവാരത്തകര്‍ച്ചയില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം സി.എം.എസ് കോളജിന്റെ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!