അമ്മ രണ്ടാം ക്ലാസുകാരിയെ വീട്ടുജോലിക്കു വിട്ടു; വീട്ടുടമയുടെ വക ക്രൂര മര്‍ദ്ദനവും

കാസര്‍കോട്: അമ്മ രണ്ടുവയസുള്ള മകളെ വീട്ടുജോലിക്കു വിട്ടു. വീട്ടുടമയുടെ ക്രൂരമായ പീഡനം സഹിക്കവയ്യാതെ പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയോടി. കാസര്‍ഗോഡ് പെരിയയിലെ വീട്ടിലരങ്ങേറിയ സംഭവം അറിഞ്ഞ നാട്ടുകാര്‍ പെണ്‍കുട്ടിയെ പോലീസിന് കൈമാറി.

മുഹമ്മദ് എന്നയാളുടെ വീട്ടില്‍ ജോലിക്കുനിന്നിരുന്ന ഏഴുവയസുകാരിയാണ് അക്രമങ്ങള്‍ക്ക് ഇരയായത്. നാലു മക്കളുള്ള അമ്മയാണ് മകളെ വീട്ടുജോലിക്കായി മുഹമ്മദിന്റെ വീട്ടിലെത്തിച്ചത്. കുട്ടിയുടെ സംരക്ഷണം കരുതിയായിരുന്നു ഇതെന്നും കുട്ടിയെക്കൊണ്ട് വലിയ ജോലികള്‍ ചെയ്യിക്കില്ലെന്ന് വീട്ടുകാര്‍ ഉറപ്പ് നല്‍കിയിരുന്നതായും ഇവര്‍ പറയുന്നു. കുട്ടിക്ക് കൃത്യമായി ഭക്ഷണവും വസ്ത്രവും നല്‍കാമെന്നും വീട്ടുടമ ഉറപ്പ് നല്‍കിയിരുന്നു.

്എന്നാല്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടി വീട്ടുടമ സ്ഥിരമായി പെണ്‍കുട്ടിയെ പട്ടിണിക്കിട്ട് മര്‍ദിച്ചിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭക്ഷണത്തില്‍ മുടി വീഴാതിരിക്കാന്‍ പെണ്‍കുട്ടിയുടെ തലയും മൊട്ടയടിച്ചു. കൂടാതെ ഇന്നലെ മറ്റുള്ളവര്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ മുഹമ്മദ് കുട്ടിയെ രാത്രിയില്‍ മുറ്റത്ത് നിര്‍ത്തി. മുറ്റത്ത് കിടന്നുറങ്ങിയ പെണ്‍കുട്ടി നേരം വെളുത്തപ്പോള്‍ മര്‍ദനം ഭയന്ന് വീട്ടില്‍നിന്നും ഇറങ്ങി ഓടുകയായിരുന്നു.

അടുത്ത ജംഗ്ഷനില്‍ എത്തി കരഞ്ഞ കുട്ടിയെ നാട്ടുകാര്‍ ശ്രദ്ധിച്ചതാണ് രക്ഷയായത്. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പ്രദേശവാസികള്‍ പോലീസിനെ വിളിച്ചുവരുത്തി കുട്ടിയെ കൈമാറി. വനിത പോലീസെത്തി സംരക്ഷണം ഏറ്റെടുക്കുമ്പോള്‍ കുട്ടിയുടെ വസ്ത്രങ്ങള്‍ കീറി മുഷിഞ്ഞ നിലയിലും ഭക്ഷണം കഴിക്കാതെ ക്ഷീണിച്ച നിലയിലുമായിരുന്നു. സംഭവത്തില്‍ വീട്ടുടമ മുഹമ്മദിന് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടി നിലവില്‍ വനിതാ സെല്ലിന്റെ സംരക്ഷണയിലാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!