ഹാര്‍ദിക് പട്ടേലിനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

അഹമ്മദാബാദ്: പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേലിനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. എം.എല്‍.എയെ ആക്രമിച്ച കേസിലാണ് ഹാര്‍ദിക് പട്ടേലിനെതിരേ അറസ്റ്റ് വാറന്റ്. മേഹ്‌സന ജില്ലയിലെ വീസനഗര്‍ കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 2016ല്‍ ബി.ജെ.പി എം.എല്‍.എ റിഷികേശിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറന്റ്. 2015ല്‍ പട്ടീദാര്‍ അനാമതി ആന്ദോളന്‍ സമിതി നടത്തിയ പ്രക്ഷോഭത്തിനിടെ എം.എല്‍.എയുടെ ഓഫിസ് തകര്‍ത്തതും 2016ല്‍ എം.എല്‍.എയുടെ കാറിന് കല്ലെറിഞ്ഞതുമാണ് കേസിനാസ്പദമായ സംഭവം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!