എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്ക് തല്‍ക്കാലം പൂട്ടേണ്ടതില്ലെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചയാത്ത്

കോഴിക്കോട്: അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്ക് തല്‍ക്കാലം പൂട്ടേണ്ടതില്ലെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചയാത്ത്. ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് തീം പാര്‍ക്കിന് അനുമതി നല്‍കിയിട്ടുള്ളത്. തങ്ങള്‍ക്ക് സമര്‍പ്പിച്ചിട്ടുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയിട്ടുള്ളത്. രേഖകള്‍ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കാനായി ഒരു ഉപസമിതിയെ നിയമിച്ചിട്ടുണ്ടെന്നും ഈ ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കൂടുതല്‍ നടപടികള്‍ കൈകൊള്ളൂവെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഈ മാസം 31നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉപസമിതിക്ക് നല്‍കിയ നിര്‍ദേശം. വിഷയം ഏറ്റെടുത്ത് എല്‍ഡിഎഫിനെതിരെ പ്രക്ഷോഭം ആരംഭിക്കാൻ ജില്ലാ കോൺഗ്രസ്സ് നേതൃത്വം  തയ്യാറെടുക്കുന്നതിനിടെയാണ്  പഞ്ചായത്ത് ഭരണസമിതിയിൽ അംഗങ്ങള്‍ മലക്കം മറിഞ്ഞത്. അതേ സമയം ജില്ലാ കോൺഗ്രസ്സ് നേതൃത്വം പാർക്കിനെതിരെയുള്ള സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കുന്നു. യൂത്ത് കോൺഗ്രസ്സും നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!