സ്ത്രീവിരുദ്ധ പരാമർശം: ഇന്നസെന്‍റിന്‍റെ വസതിയിലേക്ക് പ്രതിഷേധ പ്രകടനം

ഇരിങ്ങാലക്കുട: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ അമ്മ പ്രസിഡന്‍റും ഇടത് എം.പിയുമായ ഇന്നസെന്‍റിന്‍റെ വസതിയിലേക്ക് പ്രതിഷേധ പ്രകടനം. പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വസതിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇവരെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന പൊലീസ് സംഘം പ്രതിരോധിച്ചത് ഉന്തിനും തള്ളിനും വഴിവെച്ചു.

‘അവസരങ്ങൾക്കായി മോ​ശം സ്ത്രീ​ക​ൾ കി​ട​ക്ക പങ്കിടുന്നു​ണ്ടാ​വാ​മെ​ന്ന’പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. സ്ത്രീ​ക​ൾ ലൈം​ഗി​ക ചൂ​ഷ​ണം നേ​രി​ടു​ന്നു​വെ​ന്ന വി​മ​ൻ ക​ല​ക്ടീ​വി​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​ത്തി​ന് സി​നി​മ പ​ഴ​യ​കാ​ലം പോ​ലെ​യ​ല്ലെ​ന്നും, ഇ​ത്ത​ര​മൊ​രു ആ​വ​ശ്യം ആ​രെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ അ​പ്പോ​ൾ ത​ന്നെ മാ​ധ്യ​മ​ങ്ങ​ള​റി​യു​മെ​ന്ന് പ​റ​ഞ്ഞ ഇ​ന്ന​സെന്‍റ് മോ​ശം സ്ത്രീ​ക​ൾ കി​ട​ന്നു കൊ​ടു​ക്കു​ന്നു​ണ്ടാവാ​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!