കണ്ണൂരില്‍ വീണ്ടും കൊലപാതകം; ഇക്കുറി ബി.ജെ.പി പ്രവര്‍ത്തകന്‍

കണ്ണൂര്‍: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തി 48 മണിക്കൂറിനുള്ളില്‍ തിരിച്ചടി. പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ രമിത് വെട്ടേറ്റു മരിച്ചു.

പിണറായി ടൗണിനടുത്തുള്ള പെട്രോള്‍ പമ്പിനടുത്തുവച്ചാണ് പട്ടാപകല്‍ രമിത്തിനെ വെട്ടികൊലപ്പെടുത്തിയത്. കഴുത്തില്‍ വെട്ടേറ്റ രമിത്തിനെ തലശേരി സഹകരണ ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പു തന്നെ മരണം സംഭവിച്ചു. 2002 ല്‍ രമിത്തിന്റെ അച്ഛന്‍ ഉത്തമനെ സി.പി.എം പ്രവര്‍ത്തകര്‍ ബസില്‍ നിന്നു വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം സി.പി.എം പാതിരിയാട് ബ്രാഞ്ച് സെക്രട്ടറി കെ. മോഹനന്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ മൂന്നു ദിവസത്തിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മ്മടം മണ്ഡലത്തില്‍ രണ്ടു കൊലപാതകങ്ങളായി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!