പോലീസുകാരെ വാഹനാപകടത്തില്‍ കൊലപ്പെടുത്താന്‍ നീക്കമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

0

കൊല്ലം: ബ്ലേഡ്മാഫിയാക്കെതിരേ നടപടിയെടുത്ത പോലീസുകാരെ കൊലപ്പെടുത്താന്‍ നീക്കമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊല്ലത്തെ എസ്.ഐയടക്കം മൂന്ന് പോലീസുകാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. സംസ്ലാനപോലീസ് മേധാവിയാണ് ഇതുസംബന്ധിച്ച ജാഗ്രതാനിര്‍ദ്ദേശം നല്‍കിയത്. കൊല്ലം ഈസ്റ്റ് എസ്.ഐയായിരുന്ന ജി.ഗോപകുമാര്‍, എ.എസ്.ഐ ജോസ്പ്രകാശ്, സിവില്‍ പോലീസ് ഓഫീസര്‍ അനന്‍ബാബു എന്നിവരെ കൊലപ്പെടുത്താന്‍ ഗുണ്ടകള്‍ കൊട്ടേഷനെടുത്തിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൊല്ലത്തെ വട്ടിപ്പലിശക്കാര്‍ക്കെതിരേ നടപടി ശക്തമാക്കിയതിന്റെ വൈരാഗ്യമാണ് പോലീസുകാര്‍ക്കെതിരേ കൊട്ടേഷന്‍ നല്‍കിയതിനുപിന്നിലെന്നാണ് നിഗമനം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here