എ.കെ ശശീന്ദ്രനെതിരേയുള്ള കേസ് ഒത്തുതീര്‍പ്പാക്കി

തിരുവനന്തപുരം: മംഗളം ടെലിവിഷന്റെ ഫോണ്‍കെണി വിവാദത്തില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരേയുള്ള കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. ചാനല്‍ റിപ്പോര്‍ട്ടറുമായി അശ്ലീല സംഭാഷണം നടത്തിയതിന്റെ പേരില്‍ ഗതാഗത മന്ത്രിയായിരുന്ന എന്‍.സി.പിയിലെ ശശീന്ദ്രന്‍ രാജിവച്ചിരുന്നു. അദ്ദേഹത്തിനെതിരെ നല്‍കിയ കേസ് ആണ് കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കിയതെന്ന് പരാതിക്കാരി അറിയിച്ചത്. പ്രത്യേക സാഹചര്യത്തിലാണ് കേസ് ഒത്തുതീര്‍പ്പാക്കിയതെന്നും പരാതി പിന്‍വലിക്കാന്‍ കോടതി അനുവദിക്കണമെന്നും പെണ്‍കുട്ടി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!