ഇ അഹമ്മദിന്റെ മരണത്തില്‍ മുഴുവന്‍ സംഭവങ്ങളും അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:  മുസ്ലീം ലീഗ് നേതാവും എം.പിയുമായ ഇ അഹമ്മദിന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ  കുടുംബാംഗങ്ങള്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കാകെയും ഉണ്ടായിട്ടുള്ള ആശങ്കകള്‍ നീക്കുന്നതിന് മരണത്തെ തുടര്‍ന്നുണ്ടായ മുഴുവന്‍ സംഭവങ്ങളും വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളുണ്ടാവണമെന്നും  മുഖ്യമന്ത്രി കത്തില്‍ ആവശ്യപെട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!