അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമനങ്ങള്‍ പി.എസ്.സിക്ക്

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമനങ്ങള്‍ പി.എസ്.സിക്ക്

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ കീഴിലുള്ള സര്‍വ്വിസുകളിലെ നിയമന അധികാരം കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ട്രൈബ്യൂണലിന്റെ ഉദ്യോഗസ്ഥരേയും ജീവനക്കാരേയും നേരിട്ട് നിയമിക്കുതിനുള്ള അധികാരം ഇതനുസരിച്ച് പി.എസ്.സിക്കു ലഭിക്കും.

നെല്ല് സംഭരണം നടത്തു മില്ലുടമകള്‍ക്ക് നല്‍കു പ്രോസസ്സിംഗ് ചാര്‍ജ് ക്വിന്റലിന് 190 രൂപയില്‍നിന്ന് 214 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. എയ്ഡഡ് മേഖലയില്‍ മൂന്ന് പുതിയ കോളേജുകള്‍ അനുവദിക്കുതിന് മന്ത്രിസഭ അനുമതി നല്‍കി. മുളയറയില്‍ ബിഷപ്പ് യേശുദാസന്‍ സി.എസ്.ഐ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, കാസര്‍കോട് ബജാമോഡല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, ശബരീശ കോളേജ്, മുരുക്കുംവയല്‍, മുണ്ടക്കയം എന്നിവയാണ് ഇവ.

2016-17 അദ്ധ്യയന വര്‍ഷം ഏറ്റവും കുറഞ്ഞത് 50 വിദ്യാര്‍ത്ഥികളില്ലാത്ത 63 ഹയര്‍സെക്കന്ററി ബാച്ചുകളില്‍ 2017-18 അദ്ധ്യയനവര്‍ഷത്തേയ്ക്കു മാത്രമായി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!