ആധാർ നിർബന്ധമല്ല, പക്ഷേ സേവനപദ്ധതികൾക്ക് ഉപയോഗിക്കാം

ഡൽഹി: നിർബന്ധമല്ലെങ്കിലും ആറു സേവനങ്ങൾക്കു കൂടി ആധാർ കാർഡ് ഉപയോഗിക്കാൻ സുപ്രീം കോടതിയുടെ അനുമതി. തൊഴിലുറപ്പ്, പെൻഷൻ, ജൻധൻ യോജന തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പിനായി സർക്കാരിന് ആധാർ ഉപയോഗിക്കാനാകും.

എൽ.പി.ജിയുടെ സബ്‌സിഡിക്കായി ഇപ്പോൾ ആധാർ നിർബന്ധമാക്കിയിട്ടില്ല. അതേ പോലെ ആറ് സേവനങ്ങൾക്ക് കൂടി ആധാർ ഉപയോഗിക്കാൻ അനുവദിക്കണമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ ആവശ്യം. ഈ ആവശ്യം അംഗീകരിച്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!